ദൈവഭക്തൻ: ഒരു നിർവ്വചനം

എബ്രായർ ലേഖനത്തിൽ നിന്ന് ദൈവഭക്തനു ഒരു നിർവ്വചനം.

ദൈവഭക്തൻ: ഒരു നിർവ്വചനം

ഒരു ദൈവഭക്തനെ സംബന്ധിച്ച് ഈ ഭൂമിയിൽ ഒരു പ്രതിഫലവും അവൻ ഇച്ഛിക്കുന്നില്ല മറിച്ച്  ഇവിടെ കൂടാരങ്ങളിൽ എന്നോളം വസിച്ച് അന്യനും പരദേശിയുമായി ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ച്  ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും നിലനില്പുള്ളതും വരുവാനുള്ളതുമായ സ്വർഗ്ഗീയ വാഗ്ദത്തദേശത്തിനായി പ്രത്യാശയോടും ദീർഘക്ഷമയോടും കൂടി കാത്തിരിക്കുന്ന ഒരു ദൈവവിശ്വാസിയാണ് അവൻ.

അവലംബം: എബ്രായർ 11, 13.