Guest Post | പരക്കം പാച്ചിൽ
ജീവിതത്തിൽ എന്തിന് വേണ്ടിയാണ് നാം ഓടുന്നത്? ഒരു ആത്മപരിശോധന.
എല്ലായിടത്തും വാക്സിനു വേണ്ടി പരക്കം പാച്ചിൽ. എങ്ങെനെ എങ്കിലും മുൻഗണനാ ലിസ്റ്റിൽ പെടുത്തിക്കിട്ടാൻ വെപ്രാളം. നല്ല വില കൊടുത്തിട്ടാണെകിലും കരിംചന്തയിൽ നിന്നു പോലും വാക്സിൻ വാങ്ങാൻ എത്രയോ പേർ തയ്യാര്‍. വിശ്വാസികൾ പോലും.
ഈ താല്പര്യം, ശുഷ്കാന്തി, ആകാംക്ഷ, പരക്കം പാച്ചിൽ, ഓട്ടം ദൈവാരാജ്യത്തിനായിരുന്നെങ്കിൽ!!
ആയെ പറ്റു. കർത്താവു പറഞ്ഞത് അങ്ങനെ തന്നെയാണ്. വാക്സിനു വേണ്ടിയുള്ള ഓട്ടത്തെക്കാൾ എത്രയോ മുകളിൽ നിൽക്കുന്ന ചിത്രം.
"യോഹന്നാൻ സ്നാപകന്റെ നാളുകൾ മുതൽ ഇന്നേവരെ സ്വർഗ്ഗരാജ്യത്തെ ബലാൽക്കാരം ചെയ്യുന്നു; ബലാൽക്കാരികൾ അതിനെ പിടിച്ചടക്കുന്നു" മത്തായി 11:12.
മറ്റൊരു നിർവാഹവുമില്ലാത്തവർ, എല്ലാ വഴികളും അടഞ്ഞവർ, ഒരു മരുഭൂമി താണ്ടി വന്നവർ, സ്വന്തം ജീവന് വേണ്ടി മറ്റെല്ലാം വെടിഞ്ഞു, ത്യജിച്ചു, പോരാടി ഒരു പട്ടണം പിടിച്ചടക്കുന്നതു പോലെ വേണം നാം സ്വർഗ്ഗരാജ്യത്തെ കാംഷിക്കാൻ.
സത്യമായും നമുക്ക് മറ്റൊരു വഴിയും ഇല്ലല്ലോ. ദൈവം നമ്മുടെ ആഗ്രഹങ്ങളെ, ദാഹങ്ങളെ, വിശപ്പുകളെ മാറ്റുമാറാകട്ടെ.
യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ.