സുവിശേഷകന്മാരോട് ഒരു ചോദ്യം
കോവിഡ് ആയിട്ട് നാട്ടിൽ വിശ്വാസികൾ കാര്യമായിട്ട് ഒന്നും ചെയ്യുന്നില്ല എന്ന് വിലപിക്കുന്ന ഒരുപാട് സുവിശേഷകന്മാരുണ്ട്. നിങ്ങളോട് ഒരു ചോദ്യം:
കഴിഞ്ഞ കുറെ വർഷങ്ങളായിട്ടു നിങ്ങൾ അപ്പോളജെറ്റിക്‌സ് എന്ന വ്യാജേനെ നാട്ടിലും യൂട്യുബിലും പ്രസംഗിച്ചു നടന്നത് എന്തായിരുന്നു?
മനുഷ്യരെ യേശുവിന്റെ നാമത്തിൽ ജാതി മത ഭേദമില്ലാതെ സ്നേഹിക്കെണമെന്നോ സേവിക്കെണമെന്നോ നിങ്ങൾ പഠിപ്പിച്ചോ?
രാജ്യത്തു വളർന്നു വരുന്ന വർഗ്ഗീയവാദത്തിന്റെയും വെറുപ്പിന്റെയും രാഷ്രീയയെരുതീയിൽ എണ്ണ ഒഴിക്കാനും അതെ വിഷം സഭയ്ക്കുളിൽ വിളമ്പാനുമല്ലേ നിങ്ങളുടെ "സുശ്രുഷ" കൊണ്ടുണ്ടായ ഏക പരിണിത ഫലം?
വാഗ്വാദത്തിലൂടെ മുസ്ലിം സമുദായത്തെ മൊത്തമായി ആക്ഷേപിക്കുന്നതിലൂടെ നിങ്ങൾ നിങ്ങൾപോലും അറിയാതെ സവ്വർണ്ണ ഹിന്ദു മതഭ്രാന്തന്മാരുടെ രാഷ്ട്രീയ കരുക്കളായത് നിങ്ങൾ ഇനിയെങ്കിലും തിരിച്ചറിയുമോ?
നിങ്ങളുടെ ഒക്കെ കുത്തിതിരുപ്പ് കാരണം സഭ ഇന്ന് സ്വാർത്ഥബുദ്ധിക്കളുടെയും മർക്കടമുഷ്ടിക്കളുടെയും ഒരു വർഗ്ഗീയ സമൂഹമായിരിക്കുന്നു. ഇനി വിലപിച്ചിട്ട് എന്ത് കാര്യം?
നാഴികക്കു നാൽപതു വട്ടം മുസ്ലിം വിരുദ്ധ വീഡിയോ യൂട്യൂബിൽ ഇടുന്ന സുവിശേഷക, നീ ഇനിയെങ്കിലും ദൈവസ്നേഹം പ്രസംഗിക്കുമോ?
ഖുർആനിൽ നിനക്കുള്ള പാണ്ഡിത്ത്യമൊക്കെ അവിടിരിക്കട്ടെ, നിനക്ക് യേശുവിന്റെ സ്നേഹം, താഴ്മ, പരിജ്ഞാനം, സൗമ്യത ഒക്കെ നിന്റെ ജീവിതത്തിലും സുശ്രുഷയിലും കാണിച്ചു തരാമോ?
നിന്റെ ജീവിതം കണ്ടാൽ ഒരു വ്യക്തി എങ്കിലും ദൈവസ്നേഹത്തെ പറ്റി ആലോചിക്കുമോ?
നിന്നെ കണ്ടാൽ ഒരു വിശ്വാസിയെങ്കിലും തന്നെ പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കാൻ മുതിരുമോ?
യേശു പറഞ്ഞതു പോലെ സഭയിൽ നിന്ന് ഒഴുകുന്ന ദൈവസ്നേഹത്തേക്കാൾ വലിയൊരു അപ്പോളജെറ്റിക്‌സൊന്നുമില്ലെന്നു ഇനിയെങ്കിലും നീ മനസ്സിലാക്കുമോ (Jn. 13:35; 17:21)?